വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കല്ലേ
വൃക്കരോഗികളുടെ എണ്ണം ഇന്ന് നമുക്കിടയിൽ കൂടിവരികയാണ്. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പൈനാപ്പിൾ – പൈനാപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറഞ്ഞ പൈനാപ്പിള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളില്‍ ഫൈബറും വിറ്റാമിന്‍ എയുമൊക്കെ അടങ്ങിയിട്ടുണ്ട്.
ക്രാന്‍ബെറി – ക്രാന്‍ബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
റാഡിഷ് – റാഡിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റാഡിഷില്‍ പൊട്ടാസ്യവും ഫോസ്ഫറസും കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
കോളിഫ്ലവര്‍ –
കോളിഫ്ലവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കാബേജ് –
കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വെള്ളുത്തുള്ളി-
വെള്ളുത്തുള്ളി, ഉള്ളി എന്നിവയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യുന്നവയാണ്.
ബ്ലൂബെറി –
ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മുട്ട –
മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg
Comments (0)