യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍; ജീവനക്കാരെ ഉപദ്രവിച്ചു; ഒടുവിൽ കൈകൾ ബന്ധിച്ചു യാത്ര
യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍. ദുബായില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ പരാക്രമം കാണിച്ച യാത്രക്കാരനെ ക്യാബിന്‍ ക്രൂ കീഴ്‌പ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 24 ന് ദുബായില്‍ നിന്ന് പറന്നുയര്‍ന്ന ഇകെ 614 വിമാനത്തില്‍ മദ്യപിച്ച നിലയിലായിരുന്ന യാത്രക്കാരന്‍ ബഹളം വയ്ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണിക്കുന്നു. മദ്യലഹരിയിലാണെന്ന് തോന്നിക്കുന്ന യാത്രക്കാരന്‍ ഒരു പുരുഷ ജീവനക്കാരനെ തലയ്ക്കടിച്ചു. മറ്റൊരു ക്രൂ അംഗം ഉടന്‍ തന്നെ സഹായത്തിനെത്തി. ഇതിനെത്തുടര്‍ന്ന്, ഒരു വനിതാ ക്യാബിന്‍ ക്രൂ അംഗം യാത്രക്കാരനെ കെട്ടാനുള്ള സിപ്പ് ടൈ നല്‍കുകയും പുരുഷ ജീവനക്കാര്‍ യാത്രക്കാരനെ ലോക്ക് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇസ്ലാമാബാദില്‍ ഇറങ്ങിയ യാത്രക്കാരനെ വീല്‍ചെയറില്‍ വിമാനത്തില്‍ നിന്ന് മാറ്റി.
പാകിസ്ഥാനിലേക്കുള്ള വിമാനത്തില്‍ നടന്ന സംഭവത്തെ കുറിച്ച് എയര്‍ലൈന്‍ പ്രസ്താവനയിറക്കി. ദുബായില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്ന ഇകെ 614 വിമാനത്തില്‍ അനിയന്ത്രിതമായി പെരുമാറിയ ഒരു യാത്രക്കാരന്‍ ഉണ്ടായിരുന്നതായി എമിറേറ്റ്സിന് സ്ഥിരീകരിച്ചു. യാത്രക്കാരനെ ക്യാബിന്‍ ക്രൂ തടഞ്ഞുനിര്‍ത്തി, എത്തിയയുടനെ അധികാരികള്‍ക്ക് കൈമാറിയെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.
”ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിര്‍ണായക പ്രാധാന്യമുള്ളതാണ്, അതില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കാന്‍ എമിറേറ്റ്‌സ് ശ്രമിക്കുന്നു. എമിറേറ്റ്സ് ഇപ്പോള്‍ അധികാരികളുമായി സഹകരിക്കുന്നു, കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ല.” വക്താവ് കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg
Comments (0)