radarനിയമലംഘനം നടന്നാൽ ഇനി ക്യാമറ പിടിക്കും; റോഡിലെ നിയമ ലംഘകരെ പിടികൂടാൻ യുഎഇയിൽ പുതിയ റഡാർ
റോഡിലെ നിയമ ലംഘനങ്ങള്‍ പിടികുടാന്‍ പുതിയ പദ്ധതിയുമായി യുഎഇ. ഇതിനായി റാസല്‍ഖൈമയില്‍ പുതിയ റഡാര്‍ സ്ഥാപിച്ചു. അല്‍ മസാഫി റോഡിലാണ് പുതിയ റഡാർ സ്ഥാപിച്ചത്. ട്രക്കുകള്‍ റോഡ് ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങളും രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും പുതിയ റഡാറില്‍ പിടികൂടും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മസാഫി റോഡില്‍ ട്രക്കുകള്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയില്ലാതെക്കുകള്‍ ഇതുവഴി യാത്ര ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഈ റഡാറിൽ ഒക്ടോബർ 17 മുതലാണ് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി തുടങ്ങുന്നത്. റാസൽഖൈമ പൊലീസ് റഡാറിന്റെ പ്രവർത്തനം സംബന്ധിച്ച് പുതിയ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാഹന ഉടമകള്‍ വാഹനങ്ങളുടെ രേഖകള്‍ കൃത്യസമയത്ത് പുതുക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വേഗപരിധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)