Posted By user Posted On

expatriate deathജോലിക്കിടെ അപകടം; യുഎഇയിൽ മലയാളി മരിച്ചു

റാസൽഖൈമ: റാസൽഖൈമയിൽ ജോലി സ്ഥലത്ത് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് കണ്ണാംകുളത്ത ശംസുദ്ദീനാണ്​ മരിച്ചത്​. 55 വയസായിരുന്നു. റാക് അൽ ജസീറ അൽ ഹംറയിലെ നിർമാണ സ്ഥലത്ത് സ്കഫോൾഡിങ്ങിൽ നിന്ന് വീണാണ് ശംസുദ്ദീന് പരിക്കേറ്റത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് അപകടമുണ്ടായത്. റാക് ഖലീഫ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെ ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം. റാക് റംസ് റോഡിൽ അൽ ഇത്തിഹാദ് അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച ശംസുദ്ദീന്. കഴിഞ്ഞ മുപ്പത് വർഷമായി ഇദ്ദേഹം പ്രവാസ ജീവിതം നയിക്കുകയാണ്. ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. പിതാവ്: അബ്ദുൽ കാദർ, മാതാവ്: ഹാജറ, ഭാര്യ: സമീന, മക്കൾ: ഫാത്തിമ സുഹ്റ, രിഹാനത്തു സുഹ്‌റ, ആയിഷ സുഹ്‌റ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *