യുഎഇയിലെ പുതിയ ക്ഷേത്രത്തിലേക്ക് നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം
അബുദാബിയിലെ പുതിയ ക്ഷേത്രത്തിലേക്ക് നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. അബുദാബിയിലെ ശിലാക്ഷേത്രത്തില്‍ മാര്‍ച്ച് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവേശനമെന്ന് ക്ഷേത്ര വക്താവ് അറിയിച്ചു. തിങ്കളാഴ്ച ക്ഷേത്രം അടച്ചിടും. ഫെബ്രുവരി 14ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും വി.ഐ.പി അതിഥികള്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 27 ഏക്കറില്‍ 700 കോടി ചെലവിട്ടാണ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ശിലാക്ഷേത്രം നിര്‍മിച്ചത്. സന്ദര്‍ശനം ആഗ്രഹിക്കുന്നവര്‍ വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)