Posted By user Posted On

mahzooz all draw resultമഹ്‍സൂസ് നറുക്കെടുപ്പില്‍ 2,022 വിജയികള്‍; ഭാ​ഗ്യശാലിയായി ഇന്ത്യക്കാരനും, നിങ്ങൾക്കും നേടാം 10,000,000 ദിര്‍ഹം

ദുബായ്: 98-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 2,022 വിജയികള്‍. ഒക്ടോബര്‍ 15 ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ ആകെ 1,999,650 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികളെ തേടി എത്തുക. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 20 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,999 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. ഭാ​ഗ്യശാലികളുടെ കൂട്ടത്തിൽ ഇന്ത്യക്കാരനുമുണ്ട്. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. സിറിയക്കാരനായ തലീന്‍, ഇന്ത്യക്കാരനായ അരുണ്‍, ഫിലിപ്പൈന്‍സ് സ്വദേശി ജൊവാന എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് ഈവിങ്‌സ് എല്‍എല്‍സിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 29 മള്‍ട്ടി മില്യനയര്‍മാരെയും 200,000ല്‍ അധികം വിജയികളെയുമാണ് ഈ നറുക്കെടുപ്പ് രണ്ട് വർഷം കൊണ്ട് സൃഷ്ടിച്ചത്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. നിലവിൽ മഹ്സൂസ് നറുക്കെുപ്പിലെ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം ഇപ്പോളും ഭാ​ഗ്യശാലിയെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 22 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് ഒന്നാം സമ്മാനം നേടുന്ന ഭാ​ഗ്യശാലിക്കായി നറുക്കെടുപ്പ് നടക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *