Posted By user Posted On

പതിവായി തുളസിയില ഇട്ട ചായ കുടിക്കൂ, അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു തുളസി ചെടിയെങ്കിലും ഉണ്ടാകാറുണ്ട്. ആയുർവേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ചർമ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി പണ്ടു കാലം മുതൽക്കേ ഉപയോഗിക്കാറുണ്ടായിരുന്നു.

തുളസി ഇലകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ. ഉയർന്ന കൊളസ്ട്രോളിൻറെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നു ന്യൂട്രീഷ്യന്മാർ അവകാശപ്പെടുന്നു.

ശരീരത്തിലെ വീക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുപോലെ കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അതിനാൽ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റിൽ ഉൾപ്പെടുത്താം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *