alibaba electric scooterദുബായ് കൂടുതൽ സ്മാർട്ട് ആകുന്നു; 11 മേഖലകളിലേക്ക് കൂടി ഇ – സ്കൂട്ടർ, എതൊക്കെയെന്ന് അറിയേണ്ടേ?
ദുബായ്: ദുബായ് കൂടുതൽ സ്മാർട്ട് ആകാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നഗരത്തിൽ പതിനൊന്നിടത്ത് കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ വരുന്നു. അൽ തവാർ 1, അൽ തവാർ 2, ഉമ്മു സുഖീം, ഗർഹൂദ്, മുഹൈസിന 3, ഉമ്മു ഹുറൈർ 1, അൽ സഫ 2, അൽ ബർഷ സൗത്ത് 2, അൽ ബർഷ 3, അൽഖൂസ് 4, നാദൽ ഷെബ 1 എന്നീ മേഖലകളെയാണ് ഇ-സ്കൂട്ടർ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-സ്കൂട്ടർ ഉപയോഗത്തിന് 2023 മുതൽ ഈ മേഖലകളിൽ അനുമതി നൽകും. വിവിധ ഗതാഗത കേന്ദ്രങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിളക്കിയാണ് ഈ ട്രാക്കുകൾ കടന്നുപോകുക.18 പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെയും പത്തു ഗതാഗത കേന്ദ്രങ്ങളിലും ട്രാക്ക് എത്തും. ഇതോടെ ഇ-സ്കൂട്ടറിന് അനുമതി നൽകുന്ന മേഖലകളുടെ എണ്ണം 21 ആയി ഉയരും. നിലവിൽ 185 കിലോമീറ്ററുള്ള ട്രാക്കുകൾ ഇതോടെ 390 കീലോമീറ്ററായി കൂടും. 1.14 ലക്ഷം താമസക്കാർക്ക് ഉപകാരപ്പെടുന്നതായിരിക്കും പുതിയ ട്രാക്ക്. സ്വകാര്യ വാഹന ഉപയോഗം കുറക്കാനും ഇത് ഉപകരിക്കും. ഇ-സ്കൂട്ടർ പാർക്ക് ചെയ്യാൻ മെട്രോ, ബസ് സ്റ്റേഷനുകളിൽ സൗകര്യവുമൊരുക്കുന്നുണ്ട്.യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വേഗത 40 കിലോമീറ്ററിൽ നിന്ന് 30 ആയി ചുരുക്കിയേക്കും. നിലവിൽ ജുമൈറ ലേക് ടവേഴ്സ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലേവാദ്, ദുബൈ ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക്,ഖിസൈസ്, മൻഖൂൽ, കറാമ എന്നീ മേഖലകളിലാണ് ഇ-സ്കൂട്ടർ അനുമതിയുള്ളത്. ഇവിടങ്ങളിലെ വിജയമാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് ഇ-സ്കൂട്ടർ വ്യാപിപ്പിക്കാൻ കാരണമായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)