Posted By user Posted On

dubai police carsദുബായ് പൊലീസിന് അഭിനന്ദനം; പ്രവാസി വ്യവസായി വക സമ്മാനം 100 വാഹനങ്ങൾ

ദുബായ്: ദുബായ് പൊലീസിന് സമ്മാനമായി പ്രവാസി വ്യവസായി നൽകിയത് 100 വാഹനങ്ങൾ. അൽ ഹബ്​തൂർ ഗ്രൂപ്പ്​ സ്ഥാപകനും ചെയർമാനുമായ ഖലഫ്​ അഹ്​മദ്​ അൽ ഹബ്​തൂരിയാണ്​ വാഹനങ്ങൾ നൽകിയത്. മിത്​സുബിഷി പജേറോ എസ്​.യു.വികളാണ്​ നൽകിയത്​. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് അൽ ഹബ്​തൂരി പറഞ്ഞു.
സുരക്ഷ വർധിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങൾക്ക്​ പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ്​ വാഹനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഹബ്തൂരിക്ക് നന്ദി അറിയിച്ച് ദുബായ് പൊലീസും രം​ഗത്തെത്തിയിട്ടുണ്ട്. വാഹനം നൽകിയത് അഭിനന്ദനാർഹമാണെന്ന് പൊലീസ്​ കമാൻഡർ ഇൻ ചീഫ്​​ ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *