യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായിൽ വാഹനാപകടത്തിൽ കൊഴിക്കര സ്വദേശി മരിച്ചു. കപ്പൂർ കൊഴിക്കര പള്ളത്ത് ചേമ്പിലകടവിൽ പി.സി.സുലൈമാന്റെ മകൻ അഷറഫ് (പി.സി.അസറു – 45) ആണു മരിച്ചത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഷറഫിന്റെ വാഹനം കഴിഞ്ഞ ഞായാറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്. മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കും. ഭാര്യ: ആബിത. മക്കൾ: നൗഷിദ, റിയ നസ്റിൻ, മുഹമ്മദ് ഹാഷിം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)