Posted By user Posted On

യുഎഇയിൽ കനത്ത ആലിപ്പഴ വീഴ്ച; മഴയിൽ പുഴ പോലെ നിറഞ്ഞൊഴുകി റോഡുകൾ; അലേർട്ട് പുറപ്പെടുവിച്ച് പൊലീസ്

യുഎഇയിൽ പലയിടങ്ങളിലും ആലിപ്പഴ വീഴ്ച. അബുദാബി, റാസ് അൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ കനത്ത ആലിപ്പഴ വീഴ്ചയുണ്ടായി. പലയിടങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടായി. അബുദാബി, ഫുജൈറ, ദുബായ് എന്നിവിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്ത മഴയും കാറ്റുമുള്ള സാഹചര്യങ്ങളിൽ ദൂരക്കാഴ്ചാ പരിധി കുറഞ്ഞേക്കാമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ എമിറേറ്റിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും റോഡുകളാണെന്ന് തിരിച്ചറിയാനാവാത്ത വിധം വെള്ളം കയറി. ചിലയിടങ്ങളിൽ റോഡിന് നടുവിൽ ചെളിയുടെ മാൻഹോളുകൾ കാണപ്പെട്ടു. അപകട സാഹചര്യം കണക്കിലെടുത്ത് നാഷണൽ മെറ്റീരിയോളജി സെന്റർ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പൊതുജനം ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം. കനത്ത മഴയിൽ യുഎഇയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് മലമ്പ്രദേശങ്ങളിലുള്ളവരാണ്. ശക്തമായ മഴയിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ പോലെയാണ് മഴവെള്ളം കുത്തിയൊലിക്കുന്നത്. ഇത് പല നാശനഷ്ടങ്ങൾക്കും കാരണമാകാറുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *