fake cirtificateവ്യാജ സർട്ടിഫിക്കറ്റ് വിൽപന; യുഎഇയിൽ മൂന്നംഗ സംഘം പിടിയിൽ
ദുബായ്: ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും കബളിപ്പിച്ച് വ്യാജ സർട്ടിഫിക്കറ്റ് വിൽപന നടത്തിയ മൂന്നംഗ സംഘം പിടിയിൽ. ജോലികൾക്കും വിദ്യാഭ്യാസത്തിനും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. അന്തരാഷ്ട്ര തലത്തിൽ ഉപയോഗികപ്പെടുന്ന ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം(ഐ.ഇ.എൽ.ടി.എസ്) സർട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കി നൽകിയത്. 10,000ദിർഹത്തിനാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയത്. ആവശ്യക്കാരോട് 5000ദിർഹം അഡ്വാൻസായി വാങ്ങുകയും ഐ.ഇ.എൽ.ടി.എസ് ഒറിജിനൽ പരീക്ഷക്ക് ഹാജരാകാൻ പറയുകയും ചെയ്യും. പരീക്ഷക്ക് രണ്ട് ദിവസത്തിന് ശേഷം വിജയിച്ചുവെന്നും ബാക്കി തുക നൽകിയാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അറിയിക്കും. പ്രതികൾ മൂന്ന് പേരും ചേർന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ പലരും പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലരും പരാതി നൽകാതെ മറച്ചുവെയ്ക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)