adbc abu dhabiനിക്ഷേപകരെ ആകർഷിക്കാൻ യുഎഇ; ഓട്ടോമോട്ടിവ്, മെഷിനറി മേഖലകളിൽ ഉണർവ്, പുതിയ ബിസിനസ് പരിഷ്കരണങ്ങൾ ഇങ്ങനെ
ഷാർജ: നിക്ഷേപകരെ ആകർഷിക്കാൻ പുതിയ ബിസിനസ് പദ്ധതികളുമായി ഷാർജ. എമിറേറ്റിലെ ബിസിനസ് രംഗത്തെ ശക്തിപ്പെടുത്തുക ലക്ഷ്യംവെച്ച് പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് സാമ്പത്തിക വികസന വകുപ്പ്. ഓട്ടോമോട്ടിവ്, മെഷിനറി മേഖലയിൽ പ്രത്യേക മേഖലകൾ അനുവദിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് പരിഷ്കരണങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപയോഗിച്ച കാർ വിൽപനക്കും ലേലത്തിനും പുതിയ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അൽ സജാ ഇൻഡസ്ട്രിയൽ ഏരിയക്ക് പുറമെ സൂഖ് അൽ ഹറാജ്, രണ്ടുമുതൽ 17 വരെ ഇൻഡസ്ട്രിയൽ ഏരിയ അടക്കം ഉപയോഗിച്ച കാർ വിൽപനക്ക് ഉപയോഗിക്കാം. പുതിയ പരിഷ്കരണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ തന്നെ കാർ വിൽപനക്കുള്ള സുപ്രധാന കേന്ദ്രമായി ഷാർജ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായി എമിറേറ്റിലെ ബിസിനസ് മേഖലക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിലും വികസിപ്പിക്കുന്നതിലുമാണ് വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എസ്.ഇ.ഡി.ഡി ചെയർമാൻ സുൽത്താൻ അബ്ദുല്ല ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)