യുഎഇ വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി പിടിയിലായ വിദേശിയെ കോടതി വെറുതെ വിട്ടു
വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി പിടിയിലായ വടക്കേ അമേരിക്കൻ പൗരനെ ദുബൈ കോടതി കുറ്റവിമുക്തനാക്കി. എയർ ട്രാഫിക് കൺട്രോളർ ആയ 44കാരനെയാണ് കോടതി വെറുതെ വിട്ടത്. യു.എ.ഇയിലേക്ക് വരുമ്പോൾ അറിയാതെ ബാഗിൽ പെട്ടതാണ് തിരകൾ. തിരകൾ മനപ്പൂർവം കടത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ അത് ബാഗിൽ ഒളിപ്പിച്ച നിലയിലാകുമായിരുന്നുവെന്നും ഇദ്ദേഹത്തിൻറെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇത് പരിഗണിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇദ്ദേഹത്തിൻറെ ലഗേജിൽ ഒമ്പത് എം.എമ്മിൻറെയും 22 എം.എമ്മിൻറെയും 20 തിരകളാണ് ദുബൈ കസ്റ്റംസ് കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)