യുഎഇയിൽ ഈ സ്ഥലങ്ങളിൽ റമദാൻ പീരങ്കികൾ മുഴങ്ങും
റമദാനിൽ സമയമറിയിച്ച് മുഴങ്ങുന്ന പരമ്പരാഗത പീരങ്കികൾ ഇത്തവണ എമിറേറ്റിൽ ഏഴിടങ്ങളിൽ മുഴങ്ങും.എക്സ്പോ സിറ്റി ദുബൈ, ഡമാക് ഹിൽസ്, വിദ ക്രീക്ക് ഹാർബർ, ബുർജ് ഖലീഫ, മിർദിഫ് ഡൗൺടൗൺ, ഫെസ്റ്റിവൽ സിറ്റി, ഹത്ത ഗസ്റ്റ് ഹൗസ് എന്നീ ഏഴു സ്ഥലങ്ങളിലാണ് പീരങ്കികൾ സ്ഥാപിക്കുക.ഇത്തവണ മൊബൈൽ പീരങ്കിയും ദുബൈ പൊലീസ് രംഗത്തിറക്കുന്നുണ്ട്. ഇത് 13 ഇടങ്ങളിൽ സ്ഥാപിക്കും. അൽ സത്വ ബിഗ് മോസ്കിൽനിന്ന് തുടങ്ങി ബുർജ് ഖലീഫ, നാദ അൽ ശിബ, അൽ ഗഫ് വാക്, ഉമ്മു സുഖൈം മജ്ലിസ്, സഅബീൽ പാർക് എന്നീ സ്ഥലങ്ങൾ വഴി ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻററിൽ അവസാനിക്കുന്ന രീതിയിലാണ് മൊബൈൽ പീരങ്കി പ്രവർത്തിക്കുക ദുബൈ പൊലീസാണ് റമദാന് മുന്നോടിയായി ഇക്കാര്യമറിയിച്ചത്. ആയിരക്കണക്കിന് സന്ദർശകർ പീരങ്കികൾ മുഴക്കുന്നത് കാണാനായി എത്താറുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)