Posted By user Posted On

toronto airport hotelsഇന്ത്യൻ ദമ്പതികളെ യുഎഇയിൽ തടഞ്ഞു; വിനയായത് പിടികിട്ടാപുള്ളിയുമായുള്ള രൂപസാദൃശ്യം

പിടികിട്ടാപുള്ളിയുമായി രൂപസാദൃശ്യമുണ്ടെന്ന് കാണിച്ച് ഇന്ത്യൻ ദമ്പതികളെ അബുദാബിയിൽ തടഞ്ഞു. നോയിഡ ഹബീബ്പൂർ സ്വദേശിയും സിമന്റ് കമ്പനി കരാറുകാരനുമായ പ്രവീൺകുമാറിനെയും ഭാര്യ ഉഷയെയുമാണ് അധികൃതർ തടഞ്ഞത്. സ്വിറ്റ്സർലൻഡിലേക്കു പോകാന്നിതിനായിട്ടായിരുന്നു ഇരുവരും 11ന് അബുദാബിയിൽ എത്തിയത്. ഇമിഗ്രേഷൻ നടപടിയുടെ ഭാഗമായുള്ള ഫേസ് റെക്കഗ്നിഷനിലാണ് പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം കണ്ടത്. തുടർന്ന് പ്രവീൺകുമാറിനെയും ഭാര്യയെയും തടഞ്ഞുവച്ചതിന് ശേഷം രണ്ടു പേരെയും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റി. പിന്നീട് പ്രദീപ് കുമാറിനെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹം കുറ്റം നിഷേധിച്ചു. ഇക്കാര്യം ഇവരുടെ നാട്ടിലുള്ള കുടുംബാം​ഗങ്ങൾ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിനു ട്വീറ്റ് ചെയ്തതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. 5 ദിവസത്തിനു ശേഷം ഇന്നലെയാണ് ഇരുവരും ഇന്ത്യയിൽ മടങ്ങിയെത്തിയത്. എന്നാൽ ഇതുസംബന്ധിച്ച് യുഎഇ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *