Posted By user Posted On

one million mealഇന്ത്യയ്ക്ക് സ്നേഹമൂട്ടി യുഎഇ: വിശക്കുന്നവർക്ക് എത്തിച്ച് നൽകിയത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍

അബുദാബി: വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണ വിതരണം ചെയ്തതായി യുഎഇ. ഇന്ത്യയിൽ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യാസമില്ലാതെ 1,537,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും നിർധനർക്കും ഭക്ഷണം എത്തിക്കുന്ന പദ്ധതിയാണിത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻ‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. കൂടാതെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വിതരണത്തിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവാണ് മേൽനോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികൾ അഭ്യുദയകാംക്ഷികളുടെ സംഭാവനയിൽ നിന്നും 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വന്തം നിലയ്ക്കും നൽകുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *