പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
അബൂദബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം താഴെക്കോട് മാരമ്പറ്റക്കുന്നിലെ പരേതനായ കൊട്ടാരത്തൊടി കുഞ്ഞീതുവിന്റെയും പാത്തുമ്മുവിന്റെയും മകൻ മുഹമ്മദാലിയാണ് (57) മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. മൂന്ന് മാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. ഭാര്യ: ജസീല നറുക്കോട്. മക്കൾ: ഷഹല, ഷഹ്മ (എൻട്രൻസ് കോച്ചിങ് വിദ്യാർഥി), നഫ്ല (അയാട്ട വിദ്യാർഥി), കമാലുദ്ദീൻ (ആറാം ക്ലാസ് വിദ്യാർഥി). മരുമകൻ: ഒടമലയിലെ കുത്തുകല്ലൻ അഫ്സൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)