Posted By user Posted On

യാത്രക്കിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നിരവധി പേര്‍ക്ക് പരിക്ക്

യാത്രക്കിടെ വിമാനം താഴ്ചയിലേക്ക് കൂപ്പുകുത്തി വീണു. ബോയിംഗ് ഡ്രീം ലൈനര്‍ വിമാനം താഴ്ച്ചയിലേക്ക് കുത്തനെ പതിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്ക്. ഒഴിവായത് വന്‍ അപകടം. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം മൂലമുണ്ടായ സ്‌ട്രോംഗ് ഷെയ്ക്ക് എന്ന് വിമാനക്കമ്പനി വിശദമാക്കിയ സംഭവത്തില്‍ പത്തോളം യാത്രക്കാര്‍ക്കും മൂന്ന് കാബിന്‍ ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. മാര്‍ച്ച് 11 ന് സിഡ്‌നിയില്‍ നിന്ന് പറന്നുയര്‍ന്ന ബോയിംഗ് 7879 ഡ്രീം ലൈനര്‍ വിഭാഗത്തിലെ എല്‍എ 800 വിമാനത്തിനാണ് അജ്ഞാതമായ സാങ്കേതിക തകരാര്‍ നേരിട്ടത്. സംഭവം നടക്കുന്ന സമയത്ത് 263 യാത്രക്കാരും 9 കാബിന്‍ ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറിന് തുടര്‍ന്ന് സഞ്ചരിച്ച ഉയരത്തില്‍ നിന്ന് പെട്ടന്ന് വിമാനം താഴേയ്ക്ക് വരികയായിരുന്നു. ഇതിനേ തുടര്‍ന്ന് സീലിംഗില്‍ തകരാറ് നേരിടുകയും ചില യാത്രക്കാരുടെ തലയിലേക്ക് സീലിംഗ് ഇടിക്കുകയും ചെയ്തിരുന്നു. ചിലരുടെ തലമുറിഞ്ഞ് രക്തം വന്നിരുന്നു. വിമാനം വലിയ അപകടമൊന്നും കൂടാതെ തന്നെ ന്യൂസിലാന്‍ഡിലെ ഓക്ലാന്റില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തേക്കുറിച്ച് വിവരം ശേഖരിക്കുകയാണെന്നാണ് ബോയിംഗ് കമ്പനി പ്രസ്താവനയില്‍ വിശദമാക്കുന്നത്. വിമാനക്കമ്പനിക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബോയിംഗ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ക്രോഡീകരിക്കാനുളള നീക്കത്തിലാണ് വിമാനക്കമ്പനിയുള്ളത്. ലാതം എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *