davinci resolve studioമന്ത്രവാദവും ആഭിചാരവും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ; 50,000 ദിർഹമിൽ കുറയാത്ത പിഴയും തടവും ശിക്ഷ
ദുബായ്: മന്ത്രവാദവും ആഭിചാരവും നടത്തുന്നവർക്ക് 50,000 ദിർഹമിൽ കുറയാത്ത പിഴയും തടവും ശിക്ഷയും ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉദ്ദേശിച്ച് നടത്തുന്നതും അല്ലാത്തതുമായ എല്ലാത്തരത്തിലുള്ള മന്ത്രവാദങ്ങളും ക്രിമിനൽ കുറ്റങ്ങളെന്ന നിലയിൽ നടപടിക്ക് വിധേയമാകുമെന്നും ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഫെഡറൽ നിയമപ്രകാരം ശിക്ഷ വിധിക്കുമെന്നും അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്ത് താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും നിയമം ഒരുപോലെ ബാധകമാണെന്നും മന്ത്രവാദവും ആഭിചാരവും ചെയ്യുന്നയാളും ഇതിനായി ആവശ്യപ്പെടുന്നയാളും ശിക്ഷിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, രാജ്യത്ത് ആഭിചാരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും കൈവശംവെക്കുന്നതും കൊണ്ടുപോകുന്നതും കൈമാറുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ടുമുണ്ട്. ഏതെങ്കിലും രൂപത്തിൽ മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും നടപടി നേരിടേണ്ടിവരുമെന്നും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും എല്ലാം ചെയ്യുന്ന ആഭിചാരക്രിയകളെല്ലാം നിയമത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)