media jobsഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം വർധിച്ചു; അവസരങ്ങളും സാധ്യതകളും അറിയേണ്ടേ?
ദുബായ്: വിവിധ ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ കൂടിയതായി പുതിയ റിപ്പോർട്ട്. യു.എ.ഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലാണ് വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങൾ വർധിച്ചത്. നിർമാണം, സെയിൽസ്, മാർക്കറ്റിങ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളോടെ 14 ശതമാനം വളർച്ച രൂപപ്പെട്ടു. ലോകകപ്പ് ഫുട്ബാൾ കടന്നുവരുന്ന സാഹചര്യത്തിൽ ഖത്തറിൽ ഏഴ് ശതമാനം വളർച്ചയും ഉണ്ടായി. ടെക്നോളജി മേഖലയിലാണ് കൂടുതൽ തൊഴിലവസരം. സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി മേഖലക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഊർജം, ടൂറിസം, സാംസ്കാരികം, സാമ്പത്തിക മേഖലകൾ എന്നിവയിലാണ് പൊതുമേഖല പുതിയ പ്രതിഭകളെ തേടുന്നത്. പ്രമുഖ റിക്രൂട്മെന്റ് കൺസൾട്ടൻസിയായ കൂപ്പർ ഫിച്ച് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. നിക്ഷേപ പദ്ധതികളുടെ എണ്ണം വർധിച്ചതോടെ യു.എ.ഇയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ തൊഴിൽ അവസരങ്ങൾ മൂന്ന് ശതമാനം കൂടിയതായാണ് കണക്ക്. ബിസിനസ് സാഹചര്യവും റിക്രൂട്ട്മെന്റും കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചുവരവ് രേഖപ്പെടുത്തിയത് തൊഴിൽ വിപണിക്ക് വലിയ സാധ്യതകളാണ് തുറന്ന് നൽകുന്നത്. ഗൾഫ് മേഖലയിലെ 63 ശതമാനം വൻകിട പ്രാദേശിക കമ്പനികളും ബഹുരാഷ്ട്ര കോർപറേഷനുകളും അടുത്ത മൂന്നു മാസത്തിനുള്ളിൽ നിയമനം നടത്താൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)