യുഎഇയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച: പ്രവാസിക്ക് വൻ നഷ്ടം
ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. അൽ ഫുർജാനിലെ വില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭാര്യയും ഭർത്താവും ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി പുറത്തുപോയതായിരുന്നു. വീട്ടിൽ വളർത്തുന്ന ആമക്ക് തീറ്റ കൊടുക്കാനായി തിങ്കളാഴ്ച എത്തിയ മകനാണ് മോഷണവിവരം അറിഞ്ഞത്. വിദേശ പൗരൻമാരുടെ 180,000 ദിർഹം വിലയുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. സ്വർണം, വെള്ളി ആഭരണങ്ങൾക്കൊപ്പം കുറച്ച് യൂറോയും വില കൂടിയ വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.ഐ.ഡിയും ഫിംഗർ പ്രിൻറ് വിദഗ്ധരും അടങ്ങുന്ന സംഘം വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)