Posted By user Posted On

യുഎഇ: സ്ഥാപനത്തില്‍ നിന്ന് വന്‍തുക മോഷ്ടിച്ച ജീവനക്കാരിക്ക് കടുത്ത ശിക്ഷ

സ്ഥാപനത്തില്‍ നിന്ന് വന്‍തുക മോഷ്ടിച്ച് ജീവനക്കാരി. സ്‌ക്രാപ്പ് പേപ്പര്‍ വാങ്ങാന്‍ ഉപയോഗിക്കേണ്ടിയിരുന്ന 328,285 ദിര്‍ഹം അപഹരിച്ചതിന് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അല്‍ഐന്‍ പ്രൈമറി കോടതി പുറപ്പെടുവിച്ച വിധിയില്‍ പണം തൊഴിലുടമയ്ക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ടു. ജോലിയുടെ ഭാഗമായി വിതരണക്കാരില്‍ നിന്ന് വേസ്റ്റ് പേപ്പര്‍ വാങ്ങാന്‍ 491,786 ദിര്‍ഹമാണ് യുവതിയെ ഏല്‍പ്പിച്ചതെന്ന് കോടതി രേഖകള്‍ കാണിക്കുന്നു. ബജറ്റ് തെറ്റായി വിനിയോഗിച്ചതായി കമ്പനി പിന്നീട് കണ്ടെത്തുകയും അതിന്റെ വലിയൊരു ഭാഗം പ്രതിയുടെ പോക്കറ്റിലേക്ക് പോയതായി കണ്ടെത്തുകയും ചെയ്തു.
ഒമ്പത് ശതമാനം വാര്‍ഷിക പലിശ സഹിതം 328,285 ദിര്‍ഹം മുഴുവന്‍ ജീവനക്കാരന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനം കേസ് ഫയല്‍ ചെയ്തു. വഞ്ചനക്കുറ്റത്തിന് പ്രതിയെ കോടതി ശിക്ഷിക്കുകയും പണം തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. നിയമപോരാട്ടത്തില്‍ ഉണ്ടാകുന്ന എല്ലാ ചെലവുകളും വഹിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *