മരുമകള്‍ അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി, വിദേശത്തിരുന്ന് സിസിടിയില്‍ വീഡിയോ കണ്ട് ഭര്‍ത്താവ്
മരുമകള്‍ അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭര്‍തൃപിതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രായമായ ഭര്‍തൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. ഉമാശങ്കറിന്റെ ഭര്‍ത്താവ് പ്രീതം സുവര്‍ണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. ശേഷം മകളുടെ പരാതിയുടെ തുടര്‍ന്ന് മരുമകള്‍ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 87കാരനായ പത്മനാഭ സുവര്‍ണ എന്നയാള്‍ക്കാണ് മരുമകളുടെ മര്‍ദ്ദനമേറ്റത്. മാര്‍ച്ച് 9 ന് നടന്ന ഈ സംഭവം ഇന്നാണ് പുറത്തറിയുന്നത്. നിലവില്‍ പരിക്കേറ്റ പത്മനാഭ സുവര്‍ണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവര്‍ണയുടെ മകള്‍ പ്രിയ സുവര്‍ണയാണ് പരാതി നല്‍കിയത്. കങ്കനാടി നഗര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)