fog alertയുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് മുന്നറിയിപ്പ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദേശം
അബുദാബി: യുഎഇയിൽ മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദുബായ് വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മൂടൽമഞ്ഞുണ്ട്.. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തന്നെ റോഡുകളില്‍ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 37-42 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തീരപ്രദേശങ്ങളില്‍ പരമാവധി താപനില 34-39 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)