Posted By user Posted On

family law dubaiയുഎഇയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 170,000 ദിർഹം കവർന്നു; പ്രവാസി യുവാക്കൾക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ്: സാേഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 170,000 ദിർഹം കവർന്ന കേസിൽ പ്രവാസി യുവാക്കൾക്ക് ശിക്ഷ വിധിച്ച് കോടതി. സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കുക, ആക്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രണ്ട് ഏഷ്യക്കാർക്കെതിരെയുള്ള ശിക്ഷ ദുബായ് അപ്പീൽ കോടതി അഞ്ചിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമെ ഇരയ്ക്ക് 170,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ സംസ്ഥാനത്തുനിന്ന് നാടുകടത്തും. ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് രണ്ട് യുവാക്കൾ ഏഷ്യക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ദുബായിൽ അവരുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ നടത്തിയ പാർട്ടിയിൽ പങ്കെടുക്കാൻ യുവതിയെ ഇവർ ക്ഷണിച്ചു. പാർട്ടിയിൽ പങ്കെടുക്കാനായി കൊണ്ടുപോകാമെന്ന വ്യാജേന യുവാക്കളെത്തി യുവതിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ വച്ച് പ്രതികൾ പരാതിക്കാരിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് യുവതിയെ ജബൽ അലി പ്രദേശത്തെ ഒരു വില്ലയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് യുവതിയുടെ കൈവശമുണ്ടായിരുന്ന 5,000 ദിർഹം മോഷ്ടിക്കുകയും ഫോൺ പിടിച്ചെടുക്കുകയും യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 165,000 ദിർഹം അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ കുടുംബാം​ഗങ്ങൾക്ക് അയച്ച് കൊടുത്ത് അവരിൽ നിന്നും പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം പ്രതികൾ യുവതിയെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *