Posted By user Posted On

യുഎഇ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍; ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കി അധികൃതര്‍

അബുദാബിയിലെ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കി അധികൃതര്‍. ഭക്ഷ്യസ്ഥാപനങ്ങളില്‍ ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അബുദാബി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി പരിശോധനകള്‍ നടത്തി വരികയാണ്, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണം കൈകാര്യംചെയ്യുന്നതെന്ന് ഉറപ്പാക്കാനും ഭക്ഷ്യനഷ്ടവും ഭക്ഷ്യമാലിന്യവും കുറയ്ക്കാനുമാണ് പരിശോധനാ കാമ്പയിനുകളിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അവ തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിക്കുന്നുണ്ട്. റംസാനിലുടനീളം ഉയര്‍ന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസ്റ്റോറുകള്‍, വിതരണ കേന്ദ്രങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കാമ്പയിന്റെ ഭാഗമായി ബോധവത്കരണ, പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പാചകം, സംഭരണം, വിതരണം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ പിന്തുടരേണ്ട ഭക്ഷ്യസുരക്ഷാ രീതികളെക്കുറിച്ച് തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. മത്സ്യ-മാംസ മാര്‍ക്കറ്റുകളിലെ പൊതുശുചിത്വം ഉറപ്പാക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 800555 -ല്‍ വിളിച്ചറിയിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *