Posted By user Posted On

rta paid parkingസൗജന്യ പാർക്കിം​ഗ് സ്ഥലങ്ങൾ അടച്ചു, യുഎഇയിൽ 2,440 പുതിയ പെയ്ഡ് പാർക്കിം​ഗ് സ്ലോട്ടുകൾ

ഷാർജ: താമസക്കാർക്കും സന്ദർശകർക്കും പാർക്കിംഗ് സേവനങ്ങൾ നൽകുന്നതിനായി 2,440 പുതിയ പെയ്ഡ് പാർക്കിം​ഗ് സ്ലോട്ടുകൾ തുടങ്ങുമെന്ന് ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. രാജ്യത്തെ ജനസംഖ്യാ വർദ്ധനവിന്റെ സാഹചര്യത്തിൽ കൂടുതൽ ആളുകൾ വാഹനങ്ങൾ സ്വന്തമാക്കുന്നതിനാലാണ് പുതിയ തീരുമാനം. പൊതു പാർക്കിംഗ് സ്ഥലങ്ങൾ വിപുലീകരിക്കുന്നതിനും എല്ലാ മേഖലകളിലും ഫീസ് ഈടാക്കുന്നതിനും തീരുമാനിച്ചതായും മുനിസിപ്പാലിറ്റി അറിയിച്ചു. നിലവിൽ ഷാർജയിൽ 57,000 സ്ഥലങ്ങൾ പൊതു പാർക്കിംഗിനായി നീക്കിവച്ചിട്ടുണ്ടെന്നും അവയെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനാ സംഘങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമദ് അൽ ഖാഇദ് പറഞ്ഞു. പൊതുജനങ്ങളോട് അവരുടെ വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും കൃത്യമായ പാർക്കിംഗ് സ്ഥലങ്ങളിൽ ഉചിതമായ രീതിയിൽ പാർക്ക് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പാർക്കിംഗ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *