യുഎഇയിൽ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയിൽ
യുഎഇയിൽ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയിൽ. റമദാനിൽ ഭിക്ഷാടനം തടയുന്നതിനായി ദുബൈ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. റെസിഡൻഷ്യൽ ഏരിയയിൽ ഭിക്ഷാടനം നടത്തവെ ഏഷ്യൻ വംശജയാണ് പിടിയിലായത്. ഇവരിൽനിന്ന് ഏലസ്സുകൾ, മുഖംമൂടികൾ, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചെറുപേപ്പർ കഷ്ണങ്ങൾ എന്നിവ പിടിച്ചെടുത്തു. വ്യക്തികൾ പണം നൽകുന്നതിന് ഈ ഏലസ്സുകൾ സഹായിക്കുമെന്നാണ് യുവതി വിശ്വസിച്ചിരുന്നതെന്ന് ദുബൈ പൊലീസിൻറെ ക്രിമിനൽ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)