Posted By user Posted On

നാട്ടിൽനിന്ന് മടങ്ങിയെത്തിയിട്ട് ആറ് ദിവസം: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കാഞ്ഞങ്ങാട് ബളാന്തോട് ബളാന്തോട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിന് സമീപത്തെ താമസ സ്ഥലത്ത്​ മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയേയുണ്ടായിരുന്നുള്ളൂ. പിതാവ്​ പനത്തടി തച്ചർകടവിലെ നാരായണ പൊതുവാൾ മരിച്ചതിനെ തുടർന്ന്​ ഫെബ്രുവരി രണ്ടിന് നാട്ടിൽ പോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഘവൻ നായർ തിരിച്ചെത്തിയത്. ഗീതയാണ് ഭാര്യ. മക്കൾ: അനന്ദു (ദുബൈ), അഞ്ജന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *