ഓൺലൈൻ തട്ടിപ്പിൽ വീണു: യുഎഇയിൽ മലയാളി യുവാവിന് നഷ്ടമായത് വൻതുക
വ്യാജ സൈറ്റുകൾ നിർമിച്ച് പണം തട്ടുന്ന സംഘത്തിൻറെ കെണിയിൽപെട്ട് മലയാളി യുവാവിന് നഷ്ടമായത് ആയിരം ദിർഹം.വെബ്സൈറ്റ് അഡ്രസിൽ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാറ്റിയാണ് തട്ടിപ്പ് സംഘങ്ങൾ കെണിയൊരുക്കുന്നത്. ഹാഫിലാത്ത് കാർഡ് റീചാർജ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ടമായത്. സൈറ്റിൽ ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയ ഉടനെ മൊബൈലിൽ ഒ.ടി.പി വന്നു. ആദ്യം 3300 ദിർഹം പിൻവലിക്കാൻ ശ്രമിക്കുകയും അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിനാൽ ആ ശ്രമം വിഫലമാവുകയും പിന്നീട് നിമിഷങ്ങൾക്കകം ആപ്പിൾ പേ മുഖേന 500 ദിർഹം വീതം രണ്ടു തവണയായി 1000 ദിർഹം നഷ്ടമാവുകയുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ മുന്നറിയിപ്പ് നൽകിയതിനാൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും പൊലീസിന് പരാതി നൽകാൻ അറിയിക്കുകയുമായിരുന്നു. തുടർന്ന് പരാതി രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)