Posted By user Posted On

ഗൾഫിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി മലയാളിക്ക് ദാരുണാന്ത്യം

മക്കയിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി മലയാളിക്ക് ദാരുണാന്ത്യം. മഞ്ചേരി പുൽപ്പറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കൽ മുഹമ്മദ് ബഷീർ ആണ് മരിച്ചത്. അപകടത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ(വ്യാഴം) മക്ക സഹ്റത്തുൽ ഉംറ പള്ളി അങ്കണത്തിലാണ് ദാരുണമായ അപകടം. സംഭവത്തിൽ ഒന്നിലേറെ പേർ മരിച്ചതായും പറയപ്പെടുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അമിത വേഗത്തിലെത്തിയ കാര്‍ തെന്നി മാറി മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ച ശേഷം നോമ്പുതുറക്കാനിരുന്നവരുടെ ഇടയിലേക്ക് മറിയുകയായിരുന്നു. ട്രാഫിക് വകുപ്പും സൗദി റെഡ് ക്രസന്‍റും അപകടസ്ഥലത്തെത്തി പരുക്കെറ്റവരെ അൽ നൂർ ആശുപത്രിയിലേക്ക് മാറ്റി, അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *