
emirates dubai to heathrowയുഎഇയിൽ കനത്ത മൂടൽമഞ്ഞ്; കേരളത്തിലേക്കുള്ള വിമാനങ്ങൾ മണിക്കൂറുകളോളം വൈകി, വലഞ്ഞ് യാത്രക്കാർ
യുഎഇ: യുഎഇയിലെ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ വൈകി. തിരുവനന്തപുരത്തേക്കും കൊച്ചിയിലെക്കുമുള്ള വിമാനങ്ങളാണ് വൈകിയത്. ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 4.10നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം 9 മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്.മൂടല്‍മഞ്ഞ് മാറി രാവിലെ തന്നെ മറ്റു വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചെങ്കിലും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ വിമാനം അനിശ്ചിതമായി വൈകിയത്.ഈ വിമാനത്തിലെ യാത്രക്കാർ പുലർച്ചെ 2മണിക്ക് തന്നെ ബോർഡിങ് പാസെടുത്ത് അകത്തു കടന്നിരുന്നു. പിന്നീട് ഏറെ സമയം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഇതേ തുടർന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടിയതായി യാത്രക്കാർ പരാതി ഉന്നയിച്ചു. കൂടാതെ, രാവിലെ ഏഴിനു പുറപ്പെടേണ്ടിയിരുന്ന കൊച്ചി വിമാനം അഞ്ചര മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.30ന് ആണ് പുറപ്പെട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)