Posted By user Posted On

crevadoയുഎഇയിൽ 17 ഓൺലൈൻ വെബ്സൈറ്റുകൾക്ക് വിലക്ക്; കാരണം ഇതാണ്

യുഎഇ: യുഎഇയിൽ 17 ഓൺലൈൻ വെബ്സൈറ്റുകൾക്ക് വിലക്ക്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദോഷകരമായ വെബ്‌സൈറ്റുകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ മതപരവും ധാർമ്മികവുമായ മൂല്യങ്ങൾക്ക് അനുസൃതമായാണോ ഓൺലൈൻ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതെന്ന് അധികാരികൾ പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് നിലവിൽ 17 വെബ്സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) ഇന്റർനെറ്റ് ആക്‌സസ് മാനേജ്‌മെന്റ് (IAM) റെഗുലേറ്ററി പോളിസി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. പൊതുതാൽപ്പര്യം, പൊതു ധാർമ്മികത, പൊതുക്രമം, പൊതുസുരക്ഷ, ദേശീയ സുരക്ഷ, ഇസ്ലാം വിരുദ്ധത എന്നിവയ്ക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളാണ് വിലക്കിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 883 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 435 എണ്ണത്തിൽ പോണോഗ്രാഫിയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ടായിരുന്നു. ഏകദേശം 377 വെബ്‌സൈറ്റുകൾ ഫിഷിംഗ്, വഞ്ചനാപരമായ ബിഡ്‌ഡുകൾ എന്നിവ കാരണമാണ് വിലക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *