പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കൊയിലാണ്ടി തിക്കോടി സ്വദേശിയായ പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബൈ നാഷനൽ സ്റ്റോറിൽ സെയിൽ ഓഫിസറായിരുന്നു. പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല, ഭാര്യ: വി.വി റിയാ ഷെറിൻ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)