യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും നിരോധനം
ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും ദുബൈയിൽ ജൂൺ മുതൽ നിരോധനം വരും. പ്ലാസ്റ്റിക്കും അല്ലാത്തതുമായ എല്ലാ ബാഗുകളും നിരോധനത്തിൽ ഉൾപ്പെടും.ബ്രഡ് ബാഗുകൾ, ഓൺലൈൻ പാക്കേജിങ്ങിന് ഉപയോഗിക്കുന്ന ബാഗുകൾ, ത്രാഷ് ബിന്നിൽ ഉപയോഗിക്കുന്ന കവറുകൾ, പച്ചക്കറികൾ-മാംസം-മത്സ്യം-ചിക്കൻ എന്നിവക്കുള്ള കവറുകൾ, ലോൺഡ്രി ബാഗുകൾ, ഇലക്ട്രോണിക് ഉപകരണ ബാഗുകൾ, മാലിന്യ സഞ്ചികൾ, ധാന്യ സഞ്ചികൾ എന്നിവക്ക് ഇളവുണ്ട്. ദുബൈ മുനിസിപ്പാലിറ്റി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.നിരോധനം പ്രാബല്യത്തിലായാൽ ഉപഭോക്താക്കൾക്ക് ബാഗുകൾക്ക് പകരം സംവിധാനം ഒരുക്കേണ്ട ബാധ്യത സ്ഥാപനങ്ങൾക്കുണ്ടാവില്ല. ഈ വർഷം ആദ്യം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവും അല്ലാത്ത ബാഗുകൾക്ക് 25 ഫിൽസ് ചാർജ് ഈടാക്കാനും നിർദേശിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയായാണ് ജൂൺ 1 മുതൽ ദുബൈയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകളും നിരോധിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)