diwali holidayദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കാം; യുഎഇയിലെ സ്ക്കൂളുകളിൽ 4 ദിവസം വാരാന്ത്യ അവധി
ദുബായിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇക്കൊല്ലം ദീപാവലി പൊടിപൊടിക്കാം. വീട്ടിൽ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം
ദീപാവലി ആഘോഷിക്കുന്നതിനായി ദുബായിലെ പല സ്‌കൂളുകളും രണ്ട് ദിവസം അവധി നൽകുന്നു. തിങ്കൾ, ചൊവ്വ (ഒക്ടോബർ 24-25) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലെ അവധിയോടൊപ്പം ഈ രണ്ട് ദിവസം കൂടി കൂട്ടുമ്പോൾ ദ്യാർത്ഥികൾക്ക് നാല് ദിവസത്തെ വാരാന്ത്യ അവധി കിട്ടും. ചില സ്കൂളുകൾക്ക് ഇതിനകം ആരംഭിച്ച മധ്യകാല ഇടവേളയോടൊപ്പമാണ് ഈ അവധിയും വരുന്നത്. ഏതാനും ചില സ്‌കൂളുകൾ ദീപാവലി മേളയും സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 24, തിങ്കളാഴ്ച പ്രവർത്തിക്കുന്ന ചില ഇന്ത്യൻ സ്ക്കൂളുകൾ ദീപാവലിയുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ 24ന് GEMS ഇന്ത്യൻ സ്‌കൂളുകൾക്ക് ഒരു ദിവസം അവധി നിശ്ചയിച്ചിട്ടുണ്ട്. ഡൽഹി പ്രൈവറ്റ് സ്കൂൾ(ഡിപിഎസ്) പോലുള്ള മിക്ക ഇന്ത്യൻ സ്‌കൂളുകളും 2022 ഒക്ടോബർ 24 തിങ്കളാഴ്ചയും 2022 ഒക്ടോബർ 25 ചൊവ്വാഴ്ചയും ദീപാവലി പ്രമാണിച്ച് അവധിയാണ്. ഇന്ത്യൻ കരിക്കുലം സ്കൂളായ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ദീപാവലി അവധി നൽകിയിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഷാർജ ഇന്ത്യൻ സ്‌കൂൾ, അംബാസഡർ സ്‌കൂൾ തുടങ്ങി ഷാർജയിലെ മിക്ക സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)