യുഎഇ നിവാസികൾക്ക് ആശ്വാസം, സവാള കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകി: ഇനി വില കുറയും
സവാള കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതോടെ യു.എ.ഇയിലെ വിപണികളിൽ വരും ദിവസങ്ങളിൽ വില കുറയുമെന്ന് പ്രതീക്ഷ. 10,000 ടൺ സവാള അധികമായി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം.കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് യു.എ.ഇയിൽ വില കുത്തനെ കൂടിയിരുന്നു. കിലോക്ക് ഏഴു ദിർഹം (160 രൂപ) വരെയാണ് നിലവിലെ വിലനിലവാരം. കിലോക്ക് രണ്ട് മുതൽ മൂന്നു ദിർഹം വരെയായിരുന്നു മുമ്പുള്ള വില. പെരുന്നാൾ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ തീരുമാനം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)