Posted By user Posted On

യുഎഇയിൽ നെ​യ്മീ​ൻ പിടിച്ചാൽ രണ്ടു ലക്ഷം ദിർ​ഹം സ​മ്മാ​നം: എങ്ങനെയെന്ന് അറിയേണ്ടേ

അ​ബൂ​ദ​ബി ക​ട​ലി​ൽ പോ​യി നെ​യ്മീ​ൻ അ​ഥ​വാ കി​ങ്ഫി​ഷി​നെ പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം ദി​ർ​ഹം സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​രം. മീ​ൻ​പി​ടി​ത്തം ഹ​ര​മാ​ക്കി​യ​വ​ർ​ക്കാ​യി അ​ബൂ​ദ​ബി ഗ്രാ​ൻ​ഡ് കി​ങ്ഫി​ഷ് ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ്ഇ​ത്ത​ര​മൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്റെ ഭാ​രം ക​ണ​ക്കാ​ക്കി​യാ​ണ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കു​ക.ഏ​പ്രി​ൽ 19 മു​ത​ൽ 21വ​രെയാണ് മത്സരം.16ന് ​രാ​വി​ലെ ഏ​ഴി​ന് അ​ബൂ​ദ​ബി ക​രാ​മ​യി​ലെ മു​ഹ​മ്മ​ദ് ഖ​ലാ​ഫ് മ​ജ് ലി​സി​ൽ മ​ത്സ​ര​നി​യ​മ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും.16-18 വ​രെ ബോ​ട്ടി​നു​ള്ള സ്ഥ​ലം അ​നു​വ​ദി​ക്കും. 19ന് ​അ​ബൂ​ദ​ബി മ​റൈ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ന് സ​മീ​പ​ത്തെ ബീ​ച്ചി​ൽ ബോ​ട്ടു​ക​ൾ സം​ഗ​മി​ക്കും. പി​ന്നീ​ടാ​ണ്​ മൂ​ന്ന് ദി​വ​സം നീ​ളു​ന്ന മീ​ൻ​പി​ടി​ത്ത മ​ത്സ​രം തു​ട​ങ്ങു​ക.60 വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു. മൊ​ത്തം 10 ല​ക്ഷം ദി​ർ​ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​ബൂ​ദ​ബി സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വെ​ബ്സൈ​റ്റി​ൽ ഏ​പ്രി​ൽ 15 വ​രെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. 200 ദി​ർ​ഹം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *