Posted By user Posted On

യുഎഇയിലെ പ്രധാന റോഡുകളിൽ ബസുകൾക്ക് നിരോധനം

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെ (മുൻപ് അൽ ഖുർറം സ്ട്രീറ്റ്) ബസ് ഗതാഗതം നിരോധിക്കുന്നു. ചെറുതും വലുതുമായ എല്ലാത്തരം ബസുകൾക്കും നിരോധനം ബാധകമാണ്. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വിഭാഗത്തിന്‍റെ (ഡിഎംടി) ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐടിസി), അബുദാബി പൊലീസ് ഹെഡ് ക്വാർട്ടേഴ്സുമായി സഹകരിച്ചും ട്രാഫിക് സേഫ്റ്റിക്കായുള്ള സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലുമാണ് ബസുകളുടെ ഗതാഗതം നിരോധിക്കുന്നത്ത്. റോഡിന്‍റെ ഏത് ദിശയിലും 24 മണിക്കൂറും നിരോധനം ബാധകമായിരിക്കും. തീരുമാനം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിനങ്ങളും ഇതിൽ ഉൾപ്പെടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *