യുഎഇയിലേക്കുള്ള ഉള്ളി കയറ്റുമതി; വ്യാപാരികൾക്കിടയിൽ പ്രതിഷേധം
യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നു കുറഞ്ഞവിലയ്ക്ക് ഉള്ളി കയറ്റിയയയ്ക്കുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. എന്നാൽ നയതന്ത്ര ചാനലുകൾ വഴി രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ ഇന്ത്യ കയറ്റുമതി അനുവദിക്കും. ഇതനുസരിച്ച് കഴിഞ്ഞ ബുധനാഴ്ച യുഎഇയിലേക്ക് 10,000 മെട്രിക് ടൺ ഉള്ളി കയറ്റിയയയ്ക്കുന്നതിന് അനുമതി നൽകി. കർഷകരിൽ നിന്ന് കിലോയ്ക്ക് 12 മുതൽ 15 രൂപയ്ക്ക് വാങ്ങുന്ന ഉള്ളി യുഎഇയിൽ കിലോയ്ക്ക് 120 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നതെന്നാണ് പരാതി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)