Posted By user Posted On

ലോ​ക​ത്തി​ലെ സ്മാ​ർട്ട് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മുൻപന്തിയിൽ യുഎഇയിലെ ഈ എമിറേറ്റുകൾ

ലോ​ക​ത്തി​ലെ സ്മാ​ർട്ട് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തു സ്ഥാ​ന​ത്തി​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി. സ്മാ​ർട്ട് സി​റ്റി സൂ​ചി​ക 2024ൽ ​പ​ത്താം സ്ഥാ​ന​മാ​ണ് അ​ബൂ​ദ​ബി​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർഷ​ത്തേ​ക്കാ​ൾ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് അ​ബൂ​ദ​ബി പ​ത്താം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. സ്വി​റ്റ്‌​സ​ർല​ൻഡി​ലെ ഇ​ന്റ​ർനാ​ഷ​ന​ൽ ഇ​ൻസ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് ആണ് പട്ടിക ത​യാ​റാ​ക്കി​യത്. സു​ര​ക്ഷ(87.4 ശ​ത​മാ​നം), സം​സ്‌​കാ​ര​വും വി​നോ​ദ​വും(88.7), പൊ​തു​ഗ​താ​ഗ​തം(83.8), ഹ​രി​ത ഇ​ട​ങ്ങ​ൾ(84.7), വൈ​ദ്യ സേ​വ​നം(86.3) എ​ന്നി​വ​യാ​ണ് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ അ​ബൂ​ദ​ബി​ക്ക് സൂ​ചി​ക​യി​ൽ ന​ൽകി​യി​രി​ക്കു​ന്ന പോ​യ​ന്റു​ക​ൾ. സ്മാ​ർട്ട് ന​ഗ​ര​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും ജീ​വി​ത, പ​രി​സ്ഥി​തി, ഉ​ൾക്കൊ​ള്ള​ൽ നി​ല​വാ​ര​വും വി​ല​യി​രു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.142 ന​ഗ​ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. മു​ൻ വ​ർഷ​ത്തേ​ക്കാ​ൾ അ​ഞ്ചു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി ദു​ബൈ പ​ട്ടി​ക​യി​ൽ പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *