അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് സാധ്യത; യുഎഇയിൽ ജാഗ്രത നിർദേശവുമായി അധികൃതർ
യുഎഇയിൽ അവധിക്കാലങ്ങളിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി അധികൃതർ. യുഎഇ സൈബർ സുരക്ഷാ കൗൺസിലാണ് ഈക്കാര്യം അറിയിച്ചത്. പെരുന്നാളിനോട് അനുബന്ധിച്ച് 9 ദിവസത്തെ അവധി ഉള്ളതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നാമമാത്ര ജീവനക്കാർ മാത്രമേ ഉണ്ടാകൂ, ഈ സമയം മുതലെടുത്ത് സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും. തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ മതിയായ ജീവനക്കാരില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണം.
എങ്ങനെ തടയാം
∙ കംപ്യൂട്ടർ പ്രോഗ്രാമുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നിരന്തരം അപ്‌ഡേറ്റ് ചെയ്യണം.
∙ ആന്റിവൈറസ് സ്കാൻ ചെയ്ത് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.
∙ സംശയാസ്പദമായ ഉറവിടങ്ങളിൽനിന്നുള്ള മെയിലുകൾ/ലിങ്ക്/ഉള്ളടക്കങ്ങൾ തുറക്കരുത്.
∙ ശക്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
∙ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പൊലീസിൽ പരാതി നൽകുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)