Posted By user Posted On

യുഎഇയിലെ കനത്ത മഴ; 184 യാത്രക്കാർ യുഎഇയിൽ കുടുങ്ങി

യുഎഇയിലെ കനത്ത മഴയെ തുടർന്ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിലെ 184 യാത്രക്കാർ ദുബായ് വേൾഡ് സെൻട്രൽ അൽമക്തും ഇന്റർനാഷണൽ വിമാനത്താവളത്തിൽ കുടുങ്ങി. ബുധനാഴ്ച പുലർച്ചെ 12.40ന് ദുബായിലിറങ്ങേണ്ട വിമാനം വഴി തിരിച്ചുവിടുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ അൽമക്തും വിമാനത്താവളത്തിലേക്ക് യാത്രക്കാരെത്തിയെങ്കിലും കാലത്ത് ആറ് മണിവരെ വിമാനത്താവളത്തിൽ ഇരിക്കേണ്ടി വന്നു. യുഎഇ വിസയുള്ളവർക്ക് പുറത്തിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും വെള്ളക്കെട്ട് മൂലം വാഹനസൗകര്യം ലഭ്യമാകാതിരുന്നത് യാത്രാ തടസത്തിന് കാരണമായി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *