Posted By user Posted On

യുഎഇയിൽ പ്രവാസി കൗമാരക്കാരനെ കാണാതായിട്ട് ഒരാഴ്ചയിലേറെ; സഹായം അഭ്യർഥിച്ച് കുടുംബം

അജ്മാനിലെ പ്രവാസി കൗമാരക്കാരനെ കാണാതായിട്ട് ഒരാഴ്ചയിലേറെ. ഏപ്രില്‍ 12 ന് അല്‍ റൗദ 1 ലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം മുഹമ്മദിനെ (17) അജ്മാന്‍ പോലീസ് തിരയുകയാണ്‌. ഫോണ്‍ എടുക്കാത്തതിനെ ചൊല്ലി അമ്മയുമായി തര്‍ക്കിച്ച ശേഷമാണ് ആണ്‍കുട്ടിയെ കാണാതായത്. വിവരം ലഭിക്കുന്നവര്‍ 0502924491 എന്ന നമ്പറില്‍ ബന്ധപ്പെടാനോ അജ്മാന്‍ പോലീസില്‍ വിവരം അറിയിക്കാനോ കുടുംബം ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ക്ക് അവനെ തിരികെ വേണം. ഇബ്രാഹിം, നീ ഇത് വായിക്കുന്നുണ്ടെങ്കില്‍ ദയവായി വീട്ടിലേക്ക് വരൂ,’ ഇബ്രാഹിമിന്റെ പിതാവ് മുഹമ്മദ് മഷൂക്ക് അഭ്യര്‍ത്ഥിച്ചു. ഇബ്രാഹിമിന്റെ അമ്മ പറഞ്ഞു: ‘ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്. അവന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു.” ഇബ്രാഹിമിനെ അവസാനമായി കണ്ടത് കറുത്ത ഷര്‍ട്ട് ധരിച്ചിട്ടാണ്. അടുത്തിടെ നടന്ന ഈദ് ആഘോഷങ്ങളില്‍ ഈദിയായി ലഭിച്ച കുറച്ച് പണം അവന്റെ കൈവശം ഉണ്ടായിരുന്നു. സാധ്യമായ സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയ ശേഷം കണ്ടുകിട്ടാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയതായി കുടുംബം പറഞ്ഞു. രണ്ട് ആണ്‍മക്കളില്‍ മൂത്തവനാണ് ഇബ്രാഹിം. ഏപ്രില്‍ 14 ന് പാകിസ്ഥാനില്‍ നിന്നുള്ള മറ്റൊരു 17 കാരനെ ഷാര്‍ജയില്‍ കാണാതായതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ തിരോധാനം. അഞ്ച് ദിവസത്തിന് ശേഷം ആ കൗമാരക്കാരനെ കണ്ടെത്തിയിരുന്നു. യുഎഇയില്‍ കൗമാരപ്രായക്കാരെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *