യുഎഇയിൽ വാഹന, വസ്തു ഇൻഷുറൻസ് നിരക്കുകൾ വൻതോതിൽ കൂടാൻ സാധ്യത: കാരണം ഇതാണ്
യു.എ.ഇയിൽ വാഹന, വസ്തു ഇൻഷുറൻസ് നിരക്കുകൾ വൻതോതിൽ ഉയരാൻ സാധ്യത. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളും വീടുകളും മറ്റും വെള്ളംകയറി നശിച്ചതോടെ വൻതോതിൽ ഇൻഷുറൻസ് ക്ലെയിം ഉണ്ടാവുമെന്നതിനാലാണ് പുതിയ നീക്കം. വെള്ളംകയറി നാശമായ വാഹനങ്ങളിൽ മിക്കതിനും തേഡ് പാർട്ടി ഇൻഷുറൻസാണ് എന്നതിനാൽ നഷ്ടപരിഹാരത്തുക ലഭിക്കില്ലെന്ന വസ്തുതയും നിലനിൽക്കുകയാണ്.ഇതു മറികടക്കാനായി കൂടുതൽ പേർ ഫുൾകവർ ഇൻഷുറൻസ് എടുക്കാൻ രംഗത്തുവരുമെന്ന സാധ്യതയുമുണ്ട്.ഏതാനും വർഷങ്ങളായി ഇൻഷുറൻസ് ക്ലെയിമുകൾ ഉന്നയിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ ഇൻഷുറൻസ് കമ്പനികൾ 50 ശതമാനം നിരക്ക് വർധിപ്പിച്ചിരുന്നു.നിലവിൽ ക്ലെയിം ആവശ്യപ്പെടുന്നവരുടെ എണ്ണത്തിൽ 400 ശതമാനംവരെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)