Posted By user Posted On

യുഎഇയിൽ അനധികൃതമായി ഓവർടേക്ക് ചെയ്താൽ 1000 ദിർഹം പിഴ

യുഎഇയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്ക് മുന്നറിയിപ്പുമായി അധികൃതർ. വാഹനമോടിക്കുമ്പോൾ അനധികൃതമായി ഓവർടേക്ക് ചെയ്താൽ 1000 ദിർഹം പിഴ ലഭിക്കുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് ഷോൾഡറിൽ (മഞ്ഞ വരയ്ക്കപ്പുറം) ഓവർടേക്ക് ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം സഹിതമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്.
അടിയന്തര വാഹനങ്ങളുടെ ആവശ്യങ്ങൾക്കായാണ് റോഡ് ഷോൾഡർ നീക്കിവച്ചിരിക്കുന്നത്. ജീവൻ രക്ഷിക്കാനായി അപകടസ്ഥലങ്ങളിലേക്കു പായുന്ന ആംബുലൻസുകൾക്കും പൊലീസിന്റെ ഉൾപ്പെടെയുള്ള സുരക്ഷാ വാഹാനങ്ങൾക്കും അധികാരികൾക്കും അതിവേഗം യാത്ര ചെയ്യാനുള്ള സ്ഥലമാണിത്. ഈ സ്ഥലം ഓവർടേക്കിങ്ങിനായി ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും അധികൃതർ പറഞ്ഞു. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *