globel villageസഞ്ചാരികളെ ഇതിലെ ഇതിലെ; ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചു
ദുബായ്: വിനോദ സഞ്ചാരികൾക്കും ദുബായ് നിവാസികൾക്കുമിതാ ഒരു സന്തോഷ വാർത്ത. ദുബായിലെ ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുന്നു globel village. വീണ്ടും ഗ്ലോബൽ വില്ലേജ് തുറക്കുമ്പോൾ സഞ്ചാരികളെ എത്തിക്കാൻ നാലു റൂട്ടുകളിലാണ് പ്രത്യേക ബസ് സർവീസ് വീണ്ടും തുടങ്ങുന്നത്. അൽ റാശിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിൽ(റൂട്ട് 102), യൂനിയൻ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും(റൂട്ട് 103), അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104), മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104) എന്നിങ്ങനെയാണ് സർവീസുകളുണ്ടാവുക. ഒക്ടോബർ 25മുതലാണ് സർവീസുകൾ തുടങ്ങുകയെന്ന് റോഡ് ഗാതാഗത അതോറിറ്റി അറിയിച്ചു. യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഉറപ്പ് വരുത്തിയാണ് ബസുകൾ നിരത്തിലിറങ്ങുക. ഡീലക്സ് കോച്ച് ബസുകളും സാധാരണ ബസുകളും സർവീസ് നടത്തുന്നുണ്ട്. സഞ്ചാരികൾക്ക് പുതിയ ഒരു അനുഭവം തന്നെയാകും ഇക്കുറിയും ഗ്ലാേബൽ വില്ലേജ് സമ്മാനിക്കുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത ചൊവ്വാഴ്ച ആരംഭിച്ച് ആറു മാസം നീണ്ടുനിൽക്കുന്ന വിപുലാമായ പരിപാടിയാണ് ഗ്ലോബൽ വില്ലേജിലുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)