Posted By user Posted On

cheapo airമലയാളി പ്രവാസികൾക്ക് ഇരുട്ടടി; യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്

അബുദാബി: മലയാളി പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. അവധിക്ക് നാട്ടിലെത്തിയ പലരും യുഎഇയിലേക്ക് തിരിച്ച് വരാൻ തയാറെടുക്കുമ്പോളാണ് ഈ ടിക്കറ്റ് വിലയിലെ വർധനവ് cheapo air. യുഎഇ പ്രഖ്യാപിച്ച വീസ നിയമത്തിലെയും കോവിഡ് നിയന്ത്രണങ്ങളിലെയും ഇളവാണ് ഓഫ് പീക്ക് സമയത്തെ തിരക്കിനും വിമാന ടിക്കറ്റ് വർധനയ്ക്കും കാരണമെന്ന് കരുതുന്നത്. അതേസമയം, യുഎഇയിലേക്കു വരണമെങ്കിൽ കുറഞ്ഞത് 13,900 രൂപ നൽകണം. ഓണം ,സമ്മർ വെക്കേഷൻ എല്ലാം കഴിഞ്ഞതാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയാൻ കാരണം. യുഎഇയിലേക്ക് വരണമെങ്കിൽ 2 എയർലൈനുകളിൽ ഒഴികെ 14000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്. യുഎഇയിൽനിന്ന് കേരളത്തിലെത്താൻ ശരാശരി 6000 രൂപയെ ആകുന്നുള്ളു. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിലെ കുറഞ്ഞ നിരക്ക് 13,900 രൂപയാണ്. ഇൻഡിഗോ 14,900, എയർ അറേബ്യ 15,500, എമിറേറ്റ്സ് എയർലൈൻ 16,900 എന്നിങ്ങനെയാണ് വൺവേ ടിക്കറ്റിന്റെ നിരക്ക്. വെക്കേഷൻ കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്ന കുടുംബങ്ങൾക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ ഇതു യഥാക്രമം 53,900, 61800, 60,600, 63,000, 68500 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *