പ്രവാസി മലയാളി യുഎഇയില്‍ മരിച്ചിട്ട് 12 ദിവസം; ബില്‍ അടയ്ക്കാത്തതിനാല്‍ മൃതദേഹം വിട്ടുകിട്ടിയില്ല, സഹായം തേടി കുടുംബം
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചിട്ട് 12 ദിവസമായിട്ടും മൃതദേഹം വിട്ടുകിട്ടിയില്ല. കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ്‌കുമാര്‍ (59) ദുബായിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ മരിച്ചത് ഏപ്രില്‍ 22നാണ്. ബില്‍ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ല. ഗൃഹനാഥന്റെ മൃതദേഹം കാത്ത് 12 ദിവസമായി ഒരമ്മയും 3 മക്കളും കണ്ണീരുമായി കഴിയുകയാണ്.
ദുബായില്‍ വാഹനം ഓടിച്ചിരുന്ന സുരേഷ്‌കുമാര്‍ ഏപ്രില്‍ 5നാണ് പനിയെ തുടര്‍ന്നു സുഹൃത്തിനൊപ്പം ആശുപത്രിയിലേക്കു നടന്നുപോയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. സംസാരിക്കാന്‍ കഴിയാതെയായി. 14 ദിവസം വെന്റിലേറ്ററില്‍ ആയിരുന്നു. 22ന് മരിച്ചു. ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് സുരേഷ്‌കുമാര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ എത്തുമെന്ന് മകളോട് പറയുകയും ചെയ്തു. 3 മക്കളാണ് അവര്‍ക്ക്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് ഈ കുടുംബം. സുരേഷ്‌കുമാറിന്റെ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളെയും
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)